കോട്ടയം: പ്രശസ്ത എഴുത്തുകാരനും സാഹിത്യ-സാംസ്കാരിക പ്രവർത്തകനുമായ അഡ്വ. പി. കെ. ഹരികുമാർ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ പ്രസാധന സ്ഥാപനമായ എസ്.പി.സി.എസ്-ന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണസമിതിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ബുധനാഴ്ച സംഘം ആസ്ഥാനത്ത് ചേർന്ന പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എഴുത്തുകാരി എസ്. ശാരദ കുട്ടിയാണ് വൈസ് പ്രസിഡന്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ: ഡോ. സി. ഉണ്ണികൃഷ്ണൻ, എം. കെ. മനോഹരൻ, ഡോ. വള്ളിക്കാവ് മോഹനൻ, വിവേകാനന്ദൻ, ഇ. പി. രാജഗോപാലൻ, വി. സീതാരാം, ഡോ. സി. വാസുന്ധര, ഡോ. എം. ജി. ബാബുരാജ്, വി. ആർ. ജയകുമാർ, എസ്. രാഹുൽ, രവി കെ. എ. എന്നിവരാണ്.
സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായ പി. കെ. ഹരികുമാർ നിരവധി കൃതികളുടെ രചയിതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമാണ്. പുതിയ ഭരണസമിതി പ്രസാധനരംഗത്തെ നവീകരണ പ്രവർത്തനങ്ങൾക്കും എഴുത്തുകാരുടെ ക്ഷേമത്തിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.


