എസ് എൻ പുരം : ഇക്കൊല്ലത്തെ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പഠിക്കുന്ന വിദ്യാലയത്തിലെ പോളിങ് ബൂത്ത് ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മുന്നൊരുക്കങ്ങൾ നടത്തി ജി വി എച്ച് എസ് എസ് കോത്തല സ്കൂളിലെ ഹരിത സേനയിലെ കൊച്ചു മിടുക്കന്മാരും മിടുക്കികളും.
“ഭൂമിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് വോട്ട് ചെയ്യാം”എന്ന ഈ തിരഞ്ഞെടുപ്പിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് കുട്ടികളും, അധ്യാപകരും, പി ടി എ, എം പി ടി എ അംഗങ്ങളും ചേർന്ന് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെടഞ്ഞ ഓല കൊണ്ടുള്ള കമാനങ്ങളും, വേസ്റ്റ് ബോക്സും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് പതിപ്പിക്കുന്നതിനായി പനം പായ കൊണ്ടുള്ള നോട്ടീസ് ബോർഡും, മൺകുടത്തിൽ ദാഹജലവും, കൂടാതെ ഹരിത പ്രോട്ടോകോൾ സന്ദേശങ്ങളും അങ്ങനെ വ്യത്യസ്തമാകുകയാണ് ജി വി എച്ച് എസ് എസ് കോത്തലയിലെ പോളിങ് ബൂത്ത്. അധ്യാപകനായ എൽജോ ടി ആൻഡ്രുസിന്റെ നേതൃത്വത്തിൽ ഹരിത സേന അംഗങ്ങളായ ഇസ്മായിൽ, ആനന്ദ്, അനീറ്റ,കൃഷ്ണപ്രിയ,
ശിവപ്രിയ,വൈശാഖ്, ഇമ്മനുവൽ, പൂർവ്വ വിദ്യാർത്ഥി നിഖിൽ, പി ടി എ, എം പി ടി എ അംഗങ്ങളായ സതി, ലക്ഷ്മി, സുധ എന്നിവർ ചേർന്നാണ് ഒരുക്കങ്ങൾ നടത്തിയത്.


