ഹെൽപ്പിംങ് ഹാൻഡ്‌സ് പാറമ്പുഴയുടെയും കെയർ ആന്റ് ഷെയർ യുഎസ്എയുടെയും നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം സെപ്റ്റംബർ 22 ന്; കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി താക്കോൽ ദാനം നിർവഹിക്കും

കോട്ടയം: ഹെൽപ്പിംങ് ഹാൻഡ്‌സ് പാറമ്പുഴയുടെയും കെയർ ആന്റ് ഷെയർ യുഎസ്എ യുടെയും നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം സെപ്റ്റംബർ 22 ന് രാവിലെ 11:30 ന് നടക്കും. രാവിലെ 11 ന് പാലാ മേവടയിൽ നടക്കുന്ന പരിപാടിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി താക്കോൽ ദാനം നിർവഹിക്കും. കെയർ ആന്റ് ഷെയർ യുഎസ്എ പ്രസിഡന്റ് ടോണി ദേവസ്യ, പാറമ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ.മനോജ് സ്‌കറിയ എന്നിവർ പരിപാടികളിൽ പങ്കെടുക്കും. ഷിബു ചെറിയാൻ, ചിറപ്പുറത്ത് യുഎസ്എ, ജോസഫ് ജോർജ് കുഴിച്ചാലിൽ, ടെബി കെ.കുര്യൻ,(ആർകിടെക്ട്) കൊറ്റുകുളം , പാറമ്പുഴ ഹോളി ഫാമിലി സ്‌കൂൾ സഹപാഠികളും സുഹൃത്തുക്കളും, റൈസിംങ് സൺ ഇലക്ട്രിക്കൽസ് ആന്റ് പബ്ലമ്പിംങ്,അയർക്കുന്നം എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles