അന്യായ ഫാഷൻ സെൻസുള്ള ഒരു താരമാണ് ഹണി റോസ്; സാരിയുടുത്താൽ അതീവ സുന്ദരി, പക്ഷേ ഉടുക്കുന്നതിനോട് താൽപ്പര്യമില്ല; കാരണം ഇതാണ്…

മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. 2005ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലെ നായികയായി സിനിമയിലേക്ക് എത്തിയ താരം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. 17 കൊല്ലമായി സിനിമ മേഖലയിൽ സജീവമായ നടി മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. ഈ ഭാഷകളിൽ എല്ലാം വലിയ ആരാധകരും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി. സിനിമയ്ക്ക് പുറമേ താൻ പങ്കെടുക്കുന്ന പരുപാടികളിലെ ചിത്രങ്ങളും വീഡിയോയും താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടുന്നു.

അന്യായ ഫാഷൻ സെൻസാണ് താരത്തിന് എന്നാണ് താരത്തിന്റെ ഈ ചിത്രങ്ങളും വീഡിയോയും കണ്ട് ആരാധകർ പറയാറുള്ളത്. സാരിയാണ് ഹണിക്കു കൂടുതൽ ചേർച്ചയെന്നും ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ സുന്ദരിയാകുന്നുവെന്നും ആരാധകർ പറയുന്നു. എന്നാലിപ്പോൾ തന്റെ ഫാഷൻ ഇഷ്ടം പറഞ്ഞ് എത്തിയിരിക്കുകയാണ് ഹണി റോസ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി ഫാഷൻ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാരിയോട് അത്ര താൽപര്യമില്ല എന്നാണ് നടി പറയുന്നത്. സാരിയിൽ ഞാൻ സുന്ദരിയാണെന്നു പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല എന്നാണ് ഹണി റോസ് പറയുന്നത്. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ടെന്നും താരം പറഞ്ഞു. തനിക്ക് ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം. ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്‌സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്‌സ് ആണ് കംഫർട്ടബിൾ എന്നും നടി പറഞ്ഞു.

അതേസമയം മോഹൻലാലിന് ഒപ്പം എത്തിയ മോൺസ്റ്റർ ആണ് താരത്തിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ബാലയ്യയുടെ തെലുങ്ക് ചിത്രത്തിലാണ് ഹണി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.വീര സിംഹ റെഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Hot Topics

Related Articles