അഹമ്മദാബാദ് : അഹമ്മദാബാദിൽ വച്ചു നടന്ന നൂറാമത് ഐ.എം.എ ദേശീയ കോൺഫറൻസിൽ ഇന്ത്യയിലെ മികച്ച പ്രാദേശിക ഘടകത്തിൻ്റെ പ്രസിഡൻ്റ് എന്ന അംഗീകാരത്തിന് ഐ.എം.എ, കഴക്കൂട്ടം ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. വിനീതാ നായർ അർഹയായി.
Advertisements
ബ്രാഞ്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തതിൽ കാഴ്ചവെച്ച ഉത്തമ നേതൃപാടവത്തിന്റെയും ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെയും അംഗീകാരമായാണ് ഈ പുരസ്കാരം. പേരൂർക്കട ജില്ലാ ആശുപത്രിയിലെ കൺസൾട്ടൻ്റ് പൾമണോളജിസ്റ്റ് ആണ്.


