ലോകകപ്പിൽ സഞ്ജു പുറത്തിരിക്കുമോ..? ഇന്ത്യൻ ടീം നിർണ്ണായക തീരുമാനത്തിലേയ്ക്ക് 

കാര്യവട്ടം: 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തില്‍ നിര്‍ണായക സൂചന. കാര്യവട്ടത്ത് മോശം ഫോമിലുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫോമിലുള്ള കിഷനെ കൊണ്ടുവരികയായിരുന്നു.ഇതിലൂടെ ടി 20 ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ഇഷാൻ തുടരുമെന്ന് ഉറപ്പായി.

Advertisements

സഞ്ജുവിന് ഈ പരമ്പരയില്‍ ആകെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് നേടാനായത്. 20 പ്ലസ് സ്കോർ വന്നത് നാലാം ടി 20 യില്‍ വിശാഖപട്ടണത്ത് മാത്രം. മറുവശത്ത് താൻ പിടിച്ചുവാങ്ങിയ സ്ഥാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന മെന്റാലിറ്റിയായിരുന്നു ഇഷാന്. കാര്യവട്ടത്ത് നേടിയ വെടിക്കെട്ട് സെഞ്ച്വറി അടക്കം ഈ സീരീസിലെ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 215 റണ്‍സാണ്. അത് നേടാൻ താരം ചിലവാക്കിയ പന്തുകള്‍ 100 ലും താഴെയാണ് എന്നത് മറ്റൊരു വസ്തുത.

Hot Topics

Related Articles