ക്രിക്കറ്റിൽ ഏഷ്യൻ ആധിപത്യത്തിന് അന്ത്യം; നേട്ടമുണ്ടാക്കുന്നത് ഇന്ത്യ മാത്രം; തന്ത്രത്തിലും ആക്രമണത്തിലും ഏഷ്യൻ രാജ്യങ്ങൾ ഏറെ പിന്നിൽ 

ന്യൂഡൽഹി: ഏഷ്യൻ ക്രിക്കറ്റിന്റെ ആധിപത്യം നഷ്ടമാകുന്നുവോ? കഴിഞ്ഞ നാല് വർഷത്തെ ഐസിസി ടൂർണമെന്റുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയൊഴികെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പ്രകടനം അങ്ങേയറ്റം ആശങ്കാജനകമാണ്. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ സ്ഥിരതയില്ലാത്ത പ്രകടനം ഏഷ്യൻ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. ഐസിസി ടൂർണമെന്റുകളിലെ സെമി ഫൈനല്‍ ലൈനപ്പ് പരിശോധിച്ചാല്‍ ഏഷ്യൻ ടീമുകളുടെ സാന്നിധ്യം വളരെ കുറവാണെന്ന് കാണാം:

Advertisements

2023 ഏകദിന ലോകകപ്പ്: സെമി ഫൈനലില്‍ എത്തിയ ഏക ഏഷ്യൻ ടീം ഇന്ത്യ മാത്രമായിരുന്നു. പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഇന്ത്യ ഫൈനല്‍ വരെയെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024 ടി20 ലോകകപ്പ്: ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ മാത്രമാണ് സെമിയിലേക്ക് എത്തിയത്. പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്ത്യ ടൂർണമെന്റില്‍ ജേതാക്കളായി.

2025 ചാമ്ബ്യൻസ് ട്രോഫി: ഇവിടെയും സെമിയിലെത്തിയ ഒരേയൊരു ഏഷ്യൻ രാജ്യം ഇന്ത്യയാണ്. ഇന്ത്യ തന്നെ ആയിരുന്നു ജേതാക്കള്‍.

2026 ടി20 ലോകകപ്പ്: നിലവിലെ സാഹചര്യങ്ങള്‍ വെച്ച്‌ നോക്കിയാല്‍ സൂപ്പർ-8 റൗണ്ടിലെ ഇന്ത്യ ഒഴികെ മറ്റാർക്കെങ്കിലും സെമിയിൽ എന്താനാവുമോ എന്ന കാര്യം സംശയമാണ്. 

ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് പാകിസ്ഥാനാണ്. ബാറ്റിംഗ് നിരയിലെയും ബൗളിംഗിലെയും അസ്ഥിരതയും ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും അവരെ ഒരു സാധാരണ ടീമായി മാറ്റിയിരിക്കുന്നു. അമേരിക്കയെപ്പോലെയുള്ള അസോസിയേറ്റ് രാജ്യങ്ങളോട് തോല്‍ക്കേണ്ടി വന്നത് പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി. മുൻ ലോക ചാമ്ബ്യന്മാരായ ശ്രീലങ്ക പത്തുവർഷമായി സെമി ഫൈനല്‍ കണ്ടിട്ടില്ല. ബംഗ്ലാദേശ് ആകട്ടെ വമ്ബൻ ടൂർണമെന്റുകളില്‍ ഇപ്പോഴും ‘കരുത്തരെ അട്ടിമറിക്കുന്നവർ’ എന്ന ലേബലില്‍ മാത്രം ഒതുങ്ങുന്നു. അഫ്ഗാനിസ്ഥാൻ ചില മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒരു കിരീടത്തിലേക്ക് എത്താൻ അവർക്ക് ഇനിയും ദൂരമേറെയാണ്.

ഏഷ്യൻ ക്രിക്കറ്റിന്റെ അഭിമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ ഇന്ത്യയുടെ ചുമലില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. മറ്റ് ടീമുകള്‍ കൂടി ഉയർത്തെഴുന്നേറ്റില്ലെങ്കില്‍ ലോകക്രിക്കറ്റിലെ ഏഷ്യയുടെ സ്വാധീനം വരും വർഷങ്ങളില്‍ ഗണ്യമായി കുറഞ്ഞേക്കാം.

Hot Topics

Related Articles