രാജ്കോട്ട്: ഡാർളി മിച്ചലിന്റെ മിന്നലടിയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റിനാണ് ന്യൂസിലൻഡ് തകർത്തത്. 117 പന്തിൽ നിന്നും 131 റൺ അടിച്ചെടുത്ത ഡാർളി മിച്ചൽ ഇന്ത്യയെ തകർക്കാൻ മുന്നിൽ നിന്നു. ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ (112) സെഞ്ച്വറി പാഴായി.
ടോസ് നേടിയ കിവീസ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മെല്ലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഗില്ലും രോഹിത്തും ബാറ്റിംങ് തുടങ്ങിയത്. സ്കോർ 70 ൽ നിൽക്കെ രോഹിത് ശർമ്മ (24) പുറത്തായി. സ്കോർ ബോർഡിൽ 100 റൺ തികയാൻ ഒരു റൺ കൂടി ബാക്കി നിൽക്കെ ശുഭ്മാൻ ഗില്ലും (56) പുറത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സ്കോർ 115 ൽ നിൽക്കെ അയ്യർ (8) കൂടി വീണതോടെ ഇന്ത്യ തകർച്ചയെ മുന്നിൽ കണ്ടു. തുടർച്ചയായി സെഞ്ച്വറിയും അര സെഞ്ച്വറിയും നേടി തകർപ്പൻ ഫോമിൽ നിന്ന കോഹ്ലിയെ പ്രതീക്ഷിച്ചിരുന്ന ആരാധാകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. മികച്ച ടച്ചുമായി കോഹ്ലി തുടങ്ങിയെങ്കിലും സ്കോർ 23 ൽ നിൽക്കെ ക്ലെയർക്കിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി പുറത്തായി. ഈ സമയം സ്കോർ ബോർഡിൽ 118 റൺ മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നാലെ രവീന്ദ്ര ജഡേജയെയും (27) കൂട്ട് പിടിച്ചാണ് കെ.എൽ രാഹുൽ രക്ഷാപ്രവർത്തനം നടത്തിയത്. സ്കോർ 191 ൽ എത്തിച്ച ശേഷം ജഡേജ പിരിഞ്ഞു. പിന്നീട് നിതീഷ് കുമാർ റെഡി (20) 248 ലും, ഹർഷിത് റാണ (2) 256 ൽ വീണെങ്കിലും കാര്യമായ പരിക്കുകൾ ഇല്ലാതെ രാഹുൽ ഇന്ത്യൻ ഇന്നിംങ്സ് അവസാനിപ്പിച്ചു. ക്ലാർക്ക് മൂന്നും, ജെമീസൺ , ഫോൾക്കീ, ലെന്നോക്സ്, ബ്രാസ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ന്യൂസിലൻഡിന്റെ രണ്ട് വിക്കറ്റുകൾ ഇന്ത്യ 50 കടക്കും മുൻപ് വീഴ്ത്തി. 22 ൽ കോൺവേയും (16), 46 ൽ നിക്കോളാസിനെയും (10) വീഴ്ത്തിയെങ്കിലും വിൽ യങും (87), മിച്ചലും ചേർന്ന് ഇന്ത്യയിൽ നിന്നും വിജയം തട്ടിയകറ്റി. യങ് 208 ലാണ് പിരിഞ്ഞത്. 25 പന്തിൽ 32 റണ്ണുമായി ഗ്ലെൻ ഫിലിപ്പ്സ് പുറത്താകാതെ നിന്നു.


