ഫോട്ടോ : ഇൻസ്റ്റാ മാർട്ട് കമ്പനികൾ ഏറ്റവും കൂടുതലുള്ള ചങ്ങനാശ്ശേരിയിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഎം ചങ്ങനാശേരി ഏരീയ സെക്രട്ടറി കെ.ഡി സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: ഓൺലൈൻ വ്യാപാരത്തിന്റെ വിശാല രൂപമായ ഇൻസ്റ്റാമാർട്ട് കമ്പനികൾക്ക് അമിത പ്രോത്സാഹനം നൽകുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഇൻസ്റ്റാമാർട്ട് കമ്പനികൾ ഏറ്റവും കൂടുതലുള്ള ചങ്ങനാശേരിയിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വാഴൂർ റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു.
തുടർന്ന് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ്ണ സിപിഎം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. ഓസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഏരിയ സെക്രട്ടറി ജി സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ സുഗതൻ, അന്നമ്മ രാജു, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എ അഷ്റഫ് കുട്ടി, ബി അജിത് കുമാർ, ദീപു സുരേന്ദ്രൻ, ബേബിച്ചൻ തയ്യിൽ, ടി.വി കുഞ്ഞുമോൻ, ഹരികുമാർ പി.ആർ, സുമേഷ് ശങ്കർ, കെ.വി സെബാസ്റ്റ്യൻ, കെ.ഇനജീബ്, ടി.അനീസ്, കെ.കെ മോഹൻകുമാർ, ജോസഫ് ആൻറണി, എ.കെ സുമോൻ, സക്കീർ ഹുസൈൻ, ജോസുകുട്ടി എന്നിവർ സംസാരിച്ചു.


