ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി

ഫോട്ടോ: സന്റ്‌ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് യൂണിറ്റ് സെൻട്രൽ ജംഗ്ഷനിൽ നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്യുന്നു

Advertisements

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. നിരന്തരം ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക് കാരണം അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ്. അതിനാൽ, റോഡ് നിയമങ്ങളെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൈഡ്‌സ് പരിപാടി നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടികളുടെ ഉദ്ഘാടനം സെൻട്രൽ ജംഗ്ഷനിൽ ചങ്ങനാശേരി സബ് ഇൻസ്പെക്ടർ രഞ്ജിത്ത് നിർവഹിച്ചു. ട്രാഫിക് നിയമങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. റോഡ് നിയമങ്ങൾ വ്യക്തമാക്കുന്ന ചാർട്ടുകളും പ്ലാകാർഡുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ട്രാഫിക് എഎസ്ഐ
മാരായ അനിൽകുമാർ, സുരേഷ് എന്നിവരും പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരെസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, ബിജു ബെനഡിക്ട് എന്നിവരും നേതൃത്വം നൽകി.

Hot Topics

Related Articles