ഐപിഎല്ലില്‍ ഇന്ന് വിരാടും ഗംഭീറും നേര്‍ക്കുനേര്‍ ; ഗ്രൗണ്ടിന് വെളിയിലെ പോരിന് ഗ്രൗണ്ടില്‍ മറുപടിയോ ! ആവേശപ്പോരിനായി അക്ഷമയോടെ ആരാധകര്‍

ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ഇന്ന് ബാഗ്ലൂര്‍ കൊല്‍ക്കത്ത പോരാട്ടം. കളിക്കളത്തിന് വെളിയില്‍ പോരിലേര്‍പ്പെടുന്ന ഗംഭീറും കോഹ്ലിയും നേര്‍ക്കു നേര്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ബാഗ്ലൂരിനിത് മൂന്നാമങ്കമാണ്. കൊല്‍ക്കത്തയ്ക്ക് രണ്ടാം മത്സരവും. ആദ്യ കളി ജയിച്ച കൊല്‍ക്കത്ത ആത്മ വിശ്വാസത്തിലാണ്. ബാഗ്ലൂരിന് 2 മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണുള്ളത്. ബാഗ്ലൂരിനെ സംബന്ധിച്ച് കോഹ്ലി ഫോമിലേക്ക് തിരികെ എത്തിയത് ഏറെ ആശ്വാസമാണ്. കൊല്‍ക്കത്ത റസലിന്റെ ഫോമില്‍ ആശ്വാസത്തിലാണ്. എന്ത് തന്നെയായാലും ഐപിഎല്ലില്‍ ഇന്ന് തീപാറുമെന്നുറപ്പാണ്.

Hot Topics

Related Articles