ഇസ്രയേല്‍ ലെബനനിലേക്ക് അക്രമണം തുടർന്നാല്‍ വെടിനിർത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നു ഇറാൻ; തെക്കൻ ലെബനനിൽ മിസൈല്‍ വർഷം നടത്തി ഇസ്രയേൽ

ദമാം: പാകിസ്ഥാന്‍റെ മധ്യസ്ഥ ശ്രമത്തെ തുടർന്ന് യുഎസ്, ഇറാൻ യുദ്ധത്തിന് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി. എന്നാല്‍ വെടിനിർത്തലില്‍ ലെബനനെ ഉള്‍പ്പെടുത്താൻ പറ്റില്ലെന്ന് അറിയിച്ച ഇസ്രയേല്‍ വെറും 10 മിനിറ്റിനിടെ ലെബനനിലേക്ക് വിക്ഷേപിച്ചത് നൂറ് കണക്കിന് മിസൈലുകള്‍. ഇറാന്‍റെ പ്രോക്സി സൈന്യമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം തെക്കൻ ലെബനനിലുടനീളം മിസൈല്‍ വർഷം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രയേല്‍ ലെബനനിലേക്ക് അക്രമണം തുടർന്നാല്‍ വെടിനിർത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ഇസ്രയേലിനെ ശിക്ഷിക്കുമെന്നും ഇറാൻ അറിയിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

ഈ യുദ്ധത്തില്‍ ഇതുവരെ നടത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ വ്യോമാക്രമണമാണ് ലെബനനിനെതിരെ നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. വെറും പത്ത് മിനിറ്റിനുള്ളില്‍ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്‍ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. പാക് മധ്യസ്ഥശ്രമത്തില്‍ നടത്തിയ വെടിനിർത്തലില്‍ തങ്ങളുടെ സഖ്യ കക്ഷികള്‍ക്കെതിരെ ആയുധം പ്രയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് യുഎസുമായി വെടിനിർത്തല്‍ കരാർ ഒപ്പിട്ടതെന്നും ഇറാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ലെബനനില്‍ കനത്ത വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ അക്രമണത്തില്‍ ‘കൂട്ടക്കൊല’ നടന്നെന്നാണ് ലെബനൻ പ്രസിഡന്‍റ് അറിയിച്ചത്. 10 മിനിറ്റിന്‍റെ ഇസ്രയേല്‍ അക്രമണത്തില്‍ 89 ലെബനൻകാർ മരിച്ചെന്നും 700 ഓളം പേ‍ർക്ക് പരിക്കേറ്റെന്നും അള്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ വെടി നിർത്തല്‍ കാരാർ പ്രതിസന്ധിയിലായെന്ന ആശങ്കയും പടർന്നു. പിന്നാലെ ഇസ്രായേല്‍ നടത്തിയ അക്രമണങ്ങള്‍ക്ക് മറുപടി ആലോചിക്കുന്നതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ ആക്രമണം തുടർന്നാല്‍ സ്ഥിതി വഷളാകുമെന്ന ഇറാന്‍റെ മുന്നറിയിപ്പും പിന്നാലെ എത്തി. ഇതിനിടെയിലാണ് ഇറാൻ ഗള്‍ഫ് മേഖല അക്രമിച്ചത്. ഖത്തറിലേക്ക് ഇറാൻ ഏഴ് മിസൈലുകള്‍ തൊടുത്ത് വിട്ടു. ഒപ്പം നിരവധി ഡ്രോണുകളും. തങ്ങളുടെ എണ്ണ പൈപ്പ് ലൈനുകള്‍ ഇറാൻ അക്രമിച്ചെന്ന് സൗദി അറേഖ്യ അറിയിച്ചു. പിന്നാലെ ഇറാന്‍റെ 17 മിസൈലുകളും 35 ഡ്രോണുകളും തങ്ങളെ അക്രമിച്ചെന്നും അവയെല്ലാം തകർത്തെന്നും യുഎഇയും അറിയിച്ചു. ഇതോടെ ഫെബ്രുവരി 28 ആരംഭിച്ച യുദ്ധം 40 -ാം നാള്‍ വെടിനിർത്തലിലേക്ക് നീങ്ങിയപ്പോളുണ്ടായ ആശ്വസം വീണ്ടും കടുത്ത ആശങ്കയിലേക്ക് നീങ്ങി. സംഘർഷം ഇനിയും കനക്കുയാണെങ്കില്‍ അത് ലോകത്ത ഇന്ധന പ്രതിസന്ധിയോടൊപ്പം കടുത്ത ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമെന്ന് യുഎന്‍ നേരത്തെ മുന്നറിപ്പ് നല്‍കിയിരുന്നു.

Hot Topics

Related Articles