മഴക്കെടുതി; തദ്ദേശ സ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്ബർ.

Advertisements

മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകർച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് ഈ നമ്ബറില്‍ വിളിച്ച്‌ അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു.

Hot Topics

Related Articles