നെയ്യാറ്റിൻകര : മലയാള സിനിമാപിതാവ് ജെ സി ഡാനിയേലിന്റെ സ്മരണ നിലനിർത്തുവാൻ വേണ്ടി നെയ്യാറ്റിൻകര നഗരസഭ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച ജെ സി ഡാനിയേൽ മെമ്മോറിയൽ ഓപ്പൺ എയർ തീയേറ്റർ കാണുവാൻ ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ എത്തി. ജെ സി ഡാനിയേൽ നിർമ്മിച്ച് സംവിധാനം ചെയ്ത് 1930 – ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരൻ സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള തീയേറ്ററിനുള്ളിലിരുന്ന് ഹാരിസ് ഡാനിയേൽ സിനിമ കണ്ട് ആസ്വദിച്ചു. കേരളത്തിലെ ആദ്യത്തെ ഓപ്പൺ എയർ തീയേറ്ററും, ജെ സി ഡാനിയേൽ പ്രതിമയും സ്ഥിതിചെയ്യുന്ന ഏക സ്ഥലമാണ് സിനിമാപിതാവിന്റെ ജന്മനാടുകൂടിയായ നെയ്യാറ്റിൻകര.
Advertisements




