കോട്ടയം : 1968 മുതൽ 2025 വരെയുള്ള കാലത്തെ ജേസീസ് കുടുംബ അംഗങ്ങൾ കോട്ടയം ജെസീ ഭവനിൽ (സിറ്റിസൺ ക്ലബ്ബ് കോടിമത ) ഒത്തുകൂടുന്നു.
Advertisements
ഒൿടോബർ 26 ഞായറാഴ്ച വൈകിട്ട് ആറിന് സിറ്റിസൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കൂടുന്ന സംഗമം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും . കോട്ടയം ജൂനിയർ ചേമ്പറിന്റെ ആദ്യ പ്രസിഡൻറ് ഡോക്ടർ പി ജി രാമകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ജേസീസ് സോൺ പ്രസിഡൻറ് ശ്യാം മോഹൻ വിശിഷ്ടാതിഥിയായിരിക്കും. ജേസീസ് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജേസീസ് അംഗങ്ങളായ ചെറിയാൻ വർഗീസ്, മാർട്ടിൻ ജോസഫ്, എം പി രമേഷ് കുമാർ, അഖിൽ ജോസ്, ദീപു ഫിലിപ്പ്, ബെന്നി തോമസ്, ജയ്സൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.


