‘ജീതേഗാ ഭാരത്’…”ഇന്ത്യ” യ്ക്ക് ഇനി മുതൽ പുതിയ മുദ്രാവാക്യം…

ദില്ലി: ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി 28 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച വിശാലപ്രതിപക്ഷ മുന്നണിയായ “ഇന്ത്യ” യ്ക്ക് ഇനി മുതൽ പുതിയ മുദ്രാവാക്യവും. ‘ജീതേഗാ ഭാരത്’ എന്നാവും സഖ്യത്തിന്റെ മുദ്രാവാക്യം. ‘ഇന്ത്യ വിജയിക്കും’ എന്നാണ് മുദ്രാവാക്യത്തിൻ്റെ അർത്ഥം. പല പ്രാദേശിക ഭാഷകളിലും മുദ്രാവാക്യം ഉണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.

Advertisements

ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ് ടാഗ്‍ലൈൻ ശുപാർശ ചെയ്തതെന്നാണ് വിവരം. ചൊവ്വാഴ്ച ബെംഗളുരുവിൽ‌ നടന്ന പ്രതിപക്ഷ യോഗത്തിൽ ഭാരത് എന്ന് സഖ്യത്തിന്റെ പേരിൽ വരണമെന്ന ആഗ്രഹം പല നേതാക്കൻമാരും പ്രകടിപ്പിച്ചതായി സൂചനയുണ്ട്. ഇതിനായാണ് മുദ്രാവാക്യത്തിൽ ഭാരത് ഉൾപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ബെംഗളുരുവിലായിരുന്നു പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം നടന്നത്. യോഗത്തിൽ ‘ഇന്ത്യ’ എന്ന പേര് നിർദ്ദേശിച്ചത് മമത ബാനർജിയായിരുന്നു . മറ്റു നേതാക്കൾ പിന്തുണച്ചതോടെ പേര് തീരുമാനിക്കുകയായിരുന്നു.

അതേ സമയം, പ്രതിപക്ഷ സഖ്യത്തിന്‍റെ ഇന്ത്യയെന്ന പേരിനെ  ചൊല്ലി വിവാദവും ഉയർന്നു വന്നിട്ടുണ്ട്. ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശർമ കുറ്റപ്പെടുത്തി. പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി.

എന്നാല്‍ അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ  കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എതിർത്തു. സ്കില്‍ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത്  ഹിമന്ദബിശ്വ ശർമയുടെ പുതിയ ഉപദേശകനായ മോദിയാണെന്ന് ജയ്റാം രമേശ് പറഞ്ഞു.  മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് മോദിയാണ്. പ്രചാരണ റാലികളില്‍ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടള്ളതെന്നും പഴയ പ്രചാരണ വീഡിയോ പങ്ക് വെച്ച് ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Hot Topics

Related Articles