രാജ്യവ്യാപകമായി ക്രൈസ്തവ പീഡനവും ക്രിസ്തു നിന്ദയും : ജോസ് കെ.മാണി

കോട്ടയം:
യേശുനാഥന്റെ തിരുപ്പിറവി ദിനം മുതൽ നവവത്സരം വരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വർഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകർക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കേണ്ടിവന്നത്.

Advertisements

ക്രൈസ്തവ ആരാധനാലയങ്ങളിലും പ്രാർത്ഥനകൾ നടക്കുന്ന വിശ്വാസികളുടെ ഭവനങ്ങളിലും സംഘടിച്ചെത്തുന്ന ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ പലയിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ നടത്തി.മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ ബോധപൂർവ്വം സംഘടിപ്പിച്ചത്.ഇങ്ങനെയെത്തുന്നവർ പോലീസിനെ വിളിച്ചു വരുത്തുകയും പുരോഹിതർക്കും ക്രൈസ്തവ വിശ്വാസികൾക്കുമെതിരെ കേസെടുപ്പിക്കുകയുമാണ് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളികളായ സിഎസ്ഐ വൈദികനായ ഫാ. സുധീറിന് ഭാര്യ ജാസ്മിനുമെതിരെ കേസെടുത്തത്.മാത്രമല്ല ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ സഭാ വിശ്വാസികൾക്ക് നേരെ എതിരെയും കേസെടുത്തു.ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരം അക്രമ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.

Hot Topics

Related Articles