ബിനാലയിൽ അന്ത്യ അത്താഴത്തെ വികലമാക്കിയ സംഭവം : ക്രൈസ്തവ വിശ്വാസികൾക്കുണ്ടായ വിഷമം പരിഹരിക്കാൻ സർക്കാർ ഇടപെടണം : സിറിയക് ചാഴികാടൻ

കോട്ടയം : കൊച്ചി ബിനാലയിൽ അന്ത്യ അത്താഴത്തെ വികലമാക്കി വരച്ച സംഭവത്തിൽ ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കും ഉണ്ടായ ദുഃഖവും വിഷമവും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ ആവശ്യപ്പെട്ടു. ബിനാലെ പോലെ കേരളത്തെ ലോകം ശ്രദ്ധിക്കുന്ന ഒരു പരിപാടിയിൽ ഇത്തരം വിവാദപരമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് വ്യസനം ഉണ്ടാക്കുന്നതാണ്. വിഷയത്തിൽ സർക്കാർ ക്രൈസ്തവ സഭകളും വിശ്വാസികളുമായി ചർച്ച ചെയ്തു അവരുടെ വേദന പരിഹരിക്കാൻ നടപടിയെടുക്കണം. ബിനാലെ പോലൊരു പരിപാടിയിൽ ഇത്തരത്തിലുള്ള വിവാദമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ഏതു സാഹചര്യത്തിലാണ് എന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകുകയാണ് വേണ്ടത്. അടുത്ത വർഷങ്ങളിലും ബിനാലെയിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങളും സൃഷ്ടികളും വിവാദമാകാതിരിക്കാനുള്ള കരുതൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles