കളത്തിപ്പടി പൊൻപള്ളി പാലത്തിനടിയിൽ ആറ്റിൽ ബൈക്ക് കണ്ടെത്തി; ബൈക്ക് പാറമ്പുഴ സ്വദേശിയുടേത്; ദുരൂഹതയെന്ന് സൂചന

കോട്ടയം: കളിപ്പടി പൊൻപള്ളി പാലത്തിനിടയിൽ മീനന്തറയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ആറ്റിൽ നാട്ടുകാർ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം ആറ്റിൽ തിരച്ചിൽ നടത്തിയ ശേഷം ബൈക്ക് പുറത്തെടുത്തു. പാറമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നു ബൈക്കിന്റെ ഉടമയെ കാണാതായിട്ടുണ്ടോ എന്നറിയുന്നതിനായി ആറ്റിൽ തിരച്ചിൽ നടത്തുകയാണ്.

Advertisements

Hot Topics

Related Articles