കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 26 മുതൽ മെയ് നാലു വരെ

അയ്മനം: കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 26 മുതൽ മെയ് നാലു വരെ നടക്കും. മെയ് മൂന്ന് ഞായറാഴ്ച പള്ളിയിൽ രാവിലെ 6.15 ന് പുത്തൻതോട് സെന്റ് മേരീസ് കുരിശുംതൊട്ടിയിൽ സന്ധ്യാനമസ്‌കാരം. വൈകിട്ട് 7.15 ന് പെരുന്നാൾ സന്ദേശം. നാലുനാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഫാ.യൂഹാന്നോൻ വേലിക്കകത്ത് സന്ദേശം നൽകും. രാത്രി എട്ടിന് ആഘോഷപൂർവം വലിയ പള്ളിയിലേയ്ക്ക് ഭക്തിനിർഭരമായ റാസ നടക്കും. 9 ന് സൂത്താറായും, 9.15 ന് ആശീർവാദവും നടക്കും. മെയ് നാലിന് പള്ളിയിൽ എത്തുന്ന ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ ജയന്തി ജംഗ്ഷനിൽ നിന്നും പരിശുദ്ധ ദൈവാലയത്തിലേയ്ക്ക് സ്വീകരിക്കും. തുടർന്ന് രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം. എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. റവ.തോമസ് കോർ എപ്പിസ്‌കോപ്പാ വേങ്കടത്ത്, റവ.തോമസ് കോർഎപ്പിസ്‌ക്കോപ്പാ പുളിക്കപ്പറമ്പിൽ എന്നിവർ സഹ കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളിയിൽ പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ, ലേലം , കൊടിയിറക്ക് എന്നിവ നടക്കും.

Advertisements

Hot Topics

Related Articles