കനത്ത കാറ്റും മഴയും; തോട്ടയ്ക്കാട് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു

കോട്ടയം: കനത്ത കാറ്റിലും മഴയിലും തോട്ടയ്ക്കാട് വീടിനു കനത്ത നാശം. തോട്ടയ്ക്കാട് പറപ്പള്ളിതാഴെ മോഹൻദാസിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. വൈകിട്ട് അഞ്ചരയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വീടിനു നാശ നഷ്ടമുണ്ടായത്. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വീടിന്റെ അടുക്കള ഭാഗവും, മുൻ വശത്തെ ഒരു ഭാഗവുമാണ് തകർന്നത്. വീട്ടിൽ ആളുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടം ഉണ്ടാകുന്ന സമയത്ത് വീട്ടിലുള്ളവരെല്ലാം തിണ്ണയിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles