കണ്ണൂരിലെ ദുരന്തം നടുക്കുന്നത് ; നിമിഷനേരത്തിൽ തീ ആളിക്കത്തി;പൂർണ ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു ;നിസ്സഹായരായി നാട്ടുകാർ

കണ്ണൂർ :കണ്ണൂരിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന കാറിൽ പൂർണഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ചത് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ.

രാവിലെ വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാർ ആശുപത്രിക്ക് 100 മീറ്റർ മാത്രം അകലെവെച്ചാണ് തീപിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീ ആളിപടർന്നതോടെ മുൻവശത്തെ ഡോർ തുറക്കാൻ കഴിയാതെ വന്നതോടെ രക്ഷപ്പെടാനാകാതെ നടുറോഡിൽ ജനങ്ങൾ നോക്കിനിൽക്കെ ഇരുവരും അഗ്‌നിക്കിരയാവുകയായിരുന്നു.

കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് ദാരുണമായി വെന്തുമരിച്ചത്.

ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നതിനാൽ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തിൽ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

തീ കണ്ട് അണയ്ക്കാനായി നിരവധി പേർ ഓടിയെത്തിയെങ്കിലും ആർക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടർന്നത്. നിമിഷ നേരത്തിനുള്ളിൽ തന്നെ കാറിന് ഉൾവശം പൂർണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.
തീ കണ്ടതിനെ തുടർന്ന് വഴിമധ്യേ നിർത്തിയ കാർ റോഡിൽ നിന്ന് കത്തുകയായിരുന്നു.

മരിച്ച പ്രജിത്തും റീഷയും മുൻവശത്താണ് ഇരുന്നിരുന്നത്. ഇവർക്ക് പുറമേ റിഷയുടെ മാതാപിതാക്കളും ഒരുകുട്ടിയും ഉൾപ്പെടെ നാല് പേരും കാറിലുണ്ടായിരുന്നു. പിൻസീറ്റിലായിരുന്ന ഇവർ പരിക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയവരും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ബന്ധുക്കളും നിലവിളിക്കുന്ന ദൃശ്യങ്ങളും നാട്ടുകാർ വെള്ളം ഒഴിച്ചും കല്ലെടുത്ത് കാറിന്റെ ചില്ല് പൊട്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.

Hot Topics

Related Articles