‘കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം പരിശോധിക്കും; സംഭവത്തെ അതീവ ഗൗരവതോടെയാണ് കാണുന്നത്, ശക്തമായ നടപടി ഉണ്ടാകും’ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തെ അതീവ ഗൗരവതോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗവർണർ പ്രതികരിച്ചു.

Advertisements

സമാന സംഭവങ്ങൾ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും അതിനായി സൂക്ഷ്മ പരിശോധന നടത്തുമെന്നും , എല്ലാ തിരഞ്ഞെടുപ്പ് നടപടികളും നിർത്തിവച്ചതായി ഗവർണർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ്റെ ബലത്തിൽ ചിലർ നിയമം കൈയിലെടുക്കുന്നു. ഇത് ഭീകര അവസ്ഥയാന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് വർഷത്തെ കോഴ്സ് കേരളത്തിൽ തീരാൻ അഞ്ചര വർഷം എടുക്കുന്നു. ഇത് എന്തുകൊണ്ടാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

Hot Topics

Related Articles