കവിയൂർ: കെ എസ് കെ റ്റി യു കവിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻകാരുടെ യോഗം കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. കെ എസ് കെ റ്റി യു ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മേഖലാ പ്രസിഡൻറ് റ്റി എം കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ റ്റി യു ഏരിയാ സെക്രട്ടറി കെ സോമൻ, പ്രസിഡൻറ് ഷിജു പി കുരുവിള, മേഖലാ സെക്രട്ടറി കെ മോഹനൻ, സി കെ രാജശേഖരക്കുറുപ്പ് , എം ജെ തോമസ്, പി സുരേഷ് ബാബു, എ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
Advertisements