തിരുവല്ല :
കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷൻ (കെ.ആർ.എ) വാർഷിക പൊതുയോഗം ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വെച്ചു ചേർന്നു. പ്രസിഡന്റ് സി കെ ബാലകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻസിപ്പൽ കൗൺസിലർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും, 2025-2026 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഖജാൻജി തോമസ് ചെറിയാനും അവതരിപ്പിച്ചു. 2026 – 2027 വർഷത്തെ പുതിയ കമ്മിറ്റിഅംഗങ്ങൾ
പ്രസിഡന്റ്: സി.കെ.ബാലകൃഷ്ണ പിള്ള ( മോഹൻ സ്റ്റോർ) വൈസ് പ്രസിഡന്റ്: സനിൽ കുമാർ , സെക്രട്ടറി അഡ്വ. ആർ. രവി പ്രസാദ്, ജോയിന്റ് സെക്രട്ടറി: ഗോവിന്ദൻ നമ്പൂതിരി , ഖജാൻജി : രാജശേഖരൻ എക്സിക്യൂട്ടീവ് കമ്മിറ്റി : അംഗങ്ങൾ വർഗ്ഗീസ് മാത്യു, ജോൺ മാത്യു, സുശീലരാജു, വിഷ്ണു നമ്പൂതിരി എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
Advertisements


