പാരമ്പര്യവും നൂതന സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കണം- ഗവര്‍ണര്‍


പാരമ്പര്യവും നൂതന സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയുള്ള ഉല്‍പ്പനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ നിഫ്റ്റില്‍ 2022 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പുതിയ കാലഘട്ടം ലോകത്തിന് തന്നെ അതി പ്രധാനമാണ്. എല്ലാ രംഗത്തും വളരെ വേഗത്തിലാണ് അതി നൂതന മാറ്റങ്ങള്‍ വരുന്നത്. അതിന് അനുസരിച്ച് നമ്മുടെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ കൂടി മാറണം. ഏറ്റവും ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ മൂല്യമേറുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ഫാഷന്‍ ടെക്‌നോളജി കണ്ണൂര്‍ കേന്ദ്രത്തിലെ 2022 ബാച്ചിലെ അഞ്ചു ബിരുദ കോഴ്‌സുകളിലും രണ്ട് ബിരുദാനന്തര കോഴ്സുകളും പൂര്‍ത്തിയാക്കിയ 250 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ബിരുദദാനം നടത്തി. കേന്ദ്രം ഡയറക്ടര്‍ വിജയ് കുമാര്‍ മന്ത്രി അധ്യക്ഷത വഹിച്ചു, ഡോ. വന്ദന , കെ.എം. ഭാസ്‌കരന്‍ , പി.വി. ജയദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles