കോട്ടയം : കേരള മെഡിക്കൽ & സെയിൽസ് പ്രെസെന്റെറ്റീവ്സ് അസോസിയേഷൻ കെ എം എസ് ആർ എയുടെ സംസ്ഥാന ജനറൽ കൗൺസിൽ ആഗസ്റ്റ് 12 നും 13 നും കോട്ടയത്ത് ചേരും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം നിർവഹിക്കും. വിപണന മേഖലയിൽ തൊഴിലെടുക്കുന്ന മെഡിക്കൽ സെയിൽസ് പ്രെസെന്റെറ്റീവ് മാരുടെ മഹാ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് കെ എം എസ് ആർ യും അഖിലേന്ത്യാ ഫെഡറേഷൻ എഫ് എം ആർ എ ഐ യും. ഈ മേഖലയിലെ ജിവനക്കാട്, തൊഴിൽ പ്രശ്നങ്ങളോടൊപ്പം രാജ്യത്തെ ആരോഗ്യ ഔഷധ മേഖലകളിലെ പ്രശ്നങ്ങളും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന ജനറൽ കൗൺസിൽ ചർച്ച ചെയ്യും.
മരുന്നുകളുടെ വില നിയന്ത്രിക്കുക, കേന്ദ്രബജറ്റിന്റെ അഞ്ചു ശതമാനം എങ്കിലും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കുക. ജീവൻരക്ഷാമരുന്നുകൾ, ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുക, പൊതു ഔഷധ കമ്പനികളെയും വാക്സിൻ കമ്പനികളെയും പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടന ദീർഘകാലമായി പ്രക്ഷോഭ രംഗത്താണ്. ഈ മേഖലയിലെ ജീവനക്കാർ മാനേജ്മെന്റുകളിൽ വിവിധ ഭീഷണികൾ നേരിടുകയാണ്. ശമ്പളം തടഞ്ഞുവയ്കൽ , സ്ഥലം മാറ്റം, പിരിച്ചുവിടൽ തുടങ്ങിയ തൊഴിലാളി ദ്രോഹ നടപടികൾ ആണ് ജീവനക്കാർ നേരിടുന്നത്. ആശുപത്രികളിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യവും പലപ്പോഴും നിഷേധിക്കപ്പെടുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാസ്ത്ര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തുകൊണ്ട് വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഇല്ലാതാക്കും വിധം ട്രാക്കിങ്ങും , സർവൈലൻസും കമ്പനികൾ നിയമവിരുദ്ധമായി നടപ്പിലാക്കുന്നു. തൊഴിൽ നിർവ്വചിക്കുന്നതിന് വർക്കിങ്ങ് റൂൾസ് നടപ്പാക്കുക എന്നത് ഈ മേഖലയിൽ അത്യാവശ്യമാണ്. സെയിൽസ് പ്രമോഷൻ ജീവനക്കാരുടെ കേന്ദ്രനിയമമായ 1976-ല എസ് പി ഇ ആക്ട് സംരക്ഷിച്ചുകൊണ്ടും നിയമപരമായി തൊഴിലെടുക്കാനുള്ള അവകാശം സംരക്ഷിച്ചു കൊണ്ടും മാത്രമേ മെഡിക്കൽ സെയിൽസ് റെസെന്റേറ്റീവാരുടെ തൊഴിലും ജീവിതവും സംരക്ഷിക്കാനാവൂ. ഈ പ്രശ്നങ്ങളെല്ലാം സംസ്ഥാന ജനറൽ കൗൺസിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെന്നും കെ എം എസ് ആർ എ ജനറൽ സെക്രട്ടറി പി. കൃഷ്ണാനന്ദ്, പി.യു സന്തോഷ് , എ.വി പ്രദീപ്, സജി സോമനാഥ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.