വാഗമണ്ണിൽ സർക്കാർ അനുമതിയില്ലാതെ നടത്താൻ പദ്ധതിയിട്ട ഓഫ് – റോഡ് മോട്ടോർ സ്പോട്സ് പരിപാടി പൂട്ടിക്കെട്ടി : പരിപാടി അവസാനിപ്പിച്ചത് പരിധിതി ലോല മേഖലയിൽ ഒരുങ്ങുന്ന അപകടകരമായ മോട്ടോർ സ്പോട്സിനെതിരെ വ്യാപക പരാതി ഉയർന്നതോടെ ; രൂപമാറ്റം വരുത്തി വാഗമണ്ണിൽ എത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ കർശന നടപടി; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതിയും 

ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് – റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം പൂട്ടിക്കെട്ടി. വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടുകയും ചെയ്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായത്. വേദിമാറ്റി പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രൂപ മാറ്റം വരുത്തി എത്തിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. 

Advertisements

ഫെബ്രുവരി ആറ് ഏഴ് എട്ട് തീയതികളിലായാണ് വാഗമണ്ണിൽ കേരള ഓഫ് റോഡ് കാർണിവൽ – സീസൺ 3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. മുൻ വർഷങ്ങളിൽ പരിപാടികളിൽ പങ്കെടുത്തവർക്ക് മരണം വരെ സംഭവിച്ചതായി  റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ വർഷത്തിൽ സമാന രീതിയിലുള്ള മത്സരത്തിനിടെയാണ് സിനിമാ താരം ജോജു ജോർജിന് പരിക്കേറ്റത്. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കാൻ ഒരു വിഭാഗം ശ്രമം നടത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് കാർണ്ണിവലിന് എതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ കളക്ടർക്കും അടക്കം ലഭിച്ചത്. പരാതി പരിശോധിച്ച ജില്ലാ കളക്ടർ ഉടൻ തന്നെ പരിപാടി നിർത്തി വയ്ക്കാൻ നിർദേശം നൽകി. 

തുടർന്നാണ് സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇവിടെ എത്തിയ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ 90 ശതമാനവും രൂപമാറ്റം വരുത്തിയാണ് കൊണ്ടു വന്നിരുന്നതും. വ്യാപകമായ രീതിയിൽ വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി കൂടിയുണ്ടായതോടെ പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. ജില്ലാ കളക്ടറുടെ നിർദേശാനുസരണം പൊലീസ് നടത്തിയ പരശോധനയിൽ പരിപാടിയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങളും ഓഫ് റോഡ് കാർണ്ണിവലിനായി എത്തിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ എത്തിച്ച വാഹനങ്ങളിൽ ചിലത് മോട്ടോർ വാഹന വകുപ്പിൻ്റെ പിടിവീഴുമെന്ന് കണ്ട് ഇന്ന് പുലർച്ചെയോടെയാണ് വാഗമണ്ണിൽ നിന്നും കടത്തിക്കൊണ്ടു പോയതെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ശനിയാഴ്ച അവധി ദിവസം ലക്ഷ്യമിട്ട് പരിപാടി പുനരാരംഭിക്കാൻ സംഘാടകർ ലക്ഷ്യമിട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർ പരിപാടിയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ നിന്നും വാങ്ങി. തുടർന്നാണ് നിയമവിരുദ്ധമായ പരിപാടിയാണെന്നുള്ള കണ്ടെത്തൽ കോടതി നടത്തിയത്. പരിപാടി നടക്കാതെ വന്നതോടെ വാഹനങ്ങളിൽ എത്തിയവർ റിസോർട്ടുകളിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവർ ലഹരി ഉപയോഗിച്ച് ഇവിടെ മോശമായി പെരുമാറിയതായാണ് പരാതി. ഇതേ തുടർന്ന് നാട്ടുകാരും കാർണിവലിന് എത്തിയവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. സംഘർഷത്തിനിടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. കാർണിവലിൻ്റെ ഭാഗമായി വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടും എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ പരാതിയിലെ വിവരങ്ങൾ സത്യമാണ് എന്നാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങളോടെ വ്യക്തമായത്.  ഈ പരിപാടിയുടെ മുഖ്യസ്പോൺസർ ആയിരുന്ന വ്യവസായി മുൻപ് വിവാദങ്ങളിൽ കുടുങ്ങിയിരുന്ന വ്യക്തിയായിരുന്നു. ഇയാളുടെ പാട്ണറെ കബളിപ്പിച്ച്  ഉദ്ദേശം 40 കോടിയോളം രൂപ തട്ടിയെടുത്തതായും ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. അടുത്തിടെ ഈ പരിപാടിയുടെ സ്പോൺസറായ വ്യവസായിയുടെ സ്വത്തുകൾ അറ്റാച്ച് ചെയ്യാൻ കോട്ടയം സബ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നതായും വിവരമുണ്ട്. 

Hot Topics

Related Articles