പുതിയ പാർട്ടി പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പൻ : കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് : പിൻതുണ തുഷാർ വെള്ളാപ്പള്ളിയ്ക്ക് : ചെയർമാൻ സജി മഞ്ഞക്കടമ്പൻ

കോട്ടയം : എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പുതിയ കേരള കോൺഗ്രസുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുൻ നേതാവ് സജി മഞ്ഞക്കടമ്പൻ. സജി മഞ്ഞക്കടമ്പൻ ചെയർമാനായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപനം കോട്ടയം ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്നു. കേരള കോൺഗ്രസുകാരനായി ജീവിച്ച ഞാൻ ഇനിയും കേരള കോൺഗ്രസുകാരനായി തുടരുമെന്ന് സജി മഞ്ഞക്കടമ്പൻ യോഗത്തിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഡിഎഫ് ജില്ലാ ചെയർമാൻ ആയിരുന്ന വ്യക്തി എൻഡിഎ പാളയത്തിൽ എത്തിയത് കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടിയായി മാറി.

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ഉണ്ടെന്ന് തെളിയിച്ച ആളാണ് ഞാൻ പാലാ നിയോജക മണ്ഡലത്തിൽ പോലും എന്നെ സംസാരിക്കാൻ അനുവദിച്ചില്ലന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എതിരെ സജി പൊട്ടിത്തെറിച്ചു. മോൻസ് ജോസഫിൻ്റെ ജാഥ പൊളിഞ്ഞതിന് കുറ്റം എനിക്കായിരുന്നു. ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാനായിരുന്നു മോൻസിൻ്റെ ശ്രമമെന്നും സജി കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് നേതൃയോഗത്തിൽ പറഞ്ഞു. പുതിയൊരു കേരള കോൺഗ്രസിന് രൂപം നൽകാനാണ് ഞങ്ങൾ ഇവിടെ ശ്രമിക്കുന്നത്. റബ്ബർ കർഷകർക്ക് മുൻഗണന തരത്തിൽ പ്രവർത്തനം സംഘടിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. തുഷാർ നേതൃത്വം നൽകുന്ന പാർട്ടിക്കൊപ്പം നിൽക്കാനാണ് നിലവിൽ ഞങ്ങളുടെ തീരുമാനം. പിന്നോക്ക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകും. ഈ ആശയങ്ങൾ കേന്ദ്ര സർക്കാരിനെ കൊണ്ട് നടപ്പിലാക്കും. എല്ലാ കുറവുകളും മാറ്റി പ്രവർത്തിക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എൻഡിഎയുടെ ഘടക കക്ഷിയായി നിന്ന് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനാണ് ഞങ്ങളുടെ ശ്രമമെന്നും സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ. ദിനേശ് കർത്താ വർക്കിംഗ് ചെയർമാനായ പാർട്ടിയുടെ നേതൃയോഗം 14 ജില്ലകളിലും വിളിച്ചു ചേർത്തതായി നേതാക്കൾ പറഞ്ഞു. എറണാകുളത്ത് സംസ്ഥാന നേതൃ യോഗം ചേരും. ആർക്കും പാർട്ടിയിലേക്ക് കടന്നു വരാം. ആരേയും വലയിട്ട് പിടിക്കാൻ ശ്രമിക്കില്ലന്നും സജി പ്രഖ്യാപിച്ചു.

Hot Topics

Related Articles