കോട്ടയം : കെ എസ് ടി എ സമ്മേളനത്തിൻ്റെ ഭാഗമായുള്ള
പ്രകടനത്തിന്റെ വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി നിമിഷങ്ങൾ കഴിഞ്ഞിട്ടും വാദ്യമേളം അവസാനിപ്പില്ല. ഇതോടെയാണ് മുഖ്യമന്ത്രി രോഷാകുലനായത്. കോട്ടയത്ത് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പരിപാടിയുടെ ഘോഷയാത്ര മൈതാനത്ത് എത്തിച്ചേർന്നിട്ടും ചെണ്ട മേളം അവസാനിപ്പിച്ചിരുന്നില്ല. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപിച്ചത്.
ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ സംഘാടകർ ചെണ്ട കൊട്ട് അവസാനിപ്പിക്കുകയും ചെയ്തു.


