കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ (കെ.എസ്‌.എച്ച്.ജി.ഒ.എ) ജില്ലാ സമ്മേളനം നടത്തി ; മധുസൂദനൻ മധുരിമ ജില്ലാ സെക്രട്ടറി ; കെ. എം കുഞ്ഞുമോൻ സെൻ്റ് പോൾസ് ഡെക്കറേഷൻ ജില്ലാ പ്രസിഡൻ്റ്

കോട്ടയം: പന്തൽ, അലങ്കാരം, ഹയറിംഗ്, ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമകളുടെ സംഘടനയായ കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ (കെ.എസ്‌.എച്ച്.ജി.ഒ.എ) ജില്ലാ സമ്മേളനം പള്ളം സെന്റ് പോൾ ഹാളിൽ നടന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സർക്കാർ മേഖലയിലല്ലാതെ ഏറ്റവും കുടുതൽ ആളുകൾക്ക് ജോലി നൽകുന്നതും എല്ലാ ജനങ്ങളോടും ഏറെ സൗഹൃദത്തോടെ പെരുമാറുന്നതും ഈ മേഖലയിലുള്ളവരാണ്. വലിയ കോർപറേറ്റുകളുടെ ഈ മേഖലയിലേക്കുള്ള കടന്നുകയറ്റം സംഘടനാ ശക്തിയിലൂടെ പരാജയപ്പെടുത്താനാവുമെന്നും എങ്കിലേ നിലനില്പ്‌പുണ്ടാവു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയായി മധുസൂദനൻ മധുരിമയെയും , ജില്ലാ പ്രസിഡൻ്റ് ആയി കെ. എം കുഞ്ഞുമോൻ സെൻ്റ് പോൾസ് ഡെക്കറേഷൻസിനെയും തിരഞ്ഞെടുത്തു.

Advertisements

സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ മുഖ്യ പ്രഭാഷണം നടത്തി. 33 വർഷമായി ജാതിമത സംഘടനകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പിൻബലമില്ലാതെയാണ് സംഘടന പ്രവർത്തിക്കുന്നത്. മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ്കുമാർ, കൗൺസിലർ അലീഷ എം ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സലീം മുരിക്കുമുട്, ജയചന്ദ്രൻ ചിറോത്ത്, ജില്ലാ നേതാക്കളായ എം.എൻ. ബാലകൃഷ്‌ണൻ, മധുസൂദനൻ മധുരിമ, ജോൺ ജേക്കബ്, ജോളി ജോസഫ്, കെ.എം കുഞ്ഞുമോൻ, ഏഷ്യൻ സുരേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു.

Hot Topics

Related Articles