ഫോട്ടോ:പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻനയിക്കുന്ന പുതുയുഗയാത്രയ്ക്ക് മുന്നോടിയായി മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻനയിക്കുന്ന പുതുയുഗയാത്രയ്ക്ക് മുന്നോടിയായി മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര യാത്ര നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വിജയമ്മബാബു വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ്റ് ഷീജ ഹരിദാസ്, തലയോലപറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് കുമാരി കരുണാകരൻ, വൈക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനിഅഭിലാഷ്, പ്രീതാരാജേഷ്,രേണുക രതീഷ്,രാജശ്രീ, പി.ഡി. ബിജിമോൾ,സിന്ധു ബിനോയി,മജിതലാൽജി , സ്വപ്നമനോജ്,ഐഷ ശശി, ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് നഗരസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം വൈക്കം മഹാദേവ ക്ഷേത്രത്തിൻെ വടക്കേ നടയിലെ ദേവസ്വം ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വിളംബരജാഥ പടിഞ്ഞാറെനട കച്ചേരിക്കവല വഴി സമ്മേളന നഗരിയായ ജെട്ടിമൈതാനിയിൽ സമാപിച്ചു.


