കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി

വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണിറ്റിൻ്റെ 34-ാം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി.

Advertisements

വൈക്കം ടൗൺ നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് കെ.പി. സുധാകരൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗം കെ എസ് എസ്പിയു കോട്ടയം ജില്ലാ കമ്മറ്റി അംഗം എ.പത്രോസ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ
പ്രശ്നങ്ങൾക്ക് പുറമെ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളുടെ നേർക്കും പ്രതികരിക്കുന്ന സംഘടനയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ.പത്രോസ് അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോർത്ത് യൂണിറ്റ് വൈസ് പ്രസിഡൻ്റ് അനുസ്മരണ പ്രസംഗം നടത്തി. വൈക്കം നോർത്ത് യൂണിറ്റ് സെക്രട്ടറി എൻ.ആർ.പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വൈക്കം നോർത്ത് യൂണിറ്റ് ട്രഷറർ ടി. ആർ. മോഹനൻ കണക്ക് അവതരിപ്പിച്ചു. കെ.സി. ധനപാലൻ, പി. ബി.മോഹനൻ, എ. ശിവൻകുട്ടി, കെ.ബി.മോഹനൻ, എം.വിജയകുമാർ, പി. ആർ. രാജു, കെ. മനോഹരൻ, കെ.മനോഹരൻചാക്കര, കെ.പി. സുലേഖ, എസ്. ഗീതാകുമാരി, മനോഹരൻ ഞെടിയാ റയിൽ ,ജോയിൻ്റ് സെക്രട്ടറി കെ.സി.ബീനാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles