10 അടിയോളം നീളം; കാഞ്ഞിരപ്പള്ളിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പട്ടിമറ്റം അമാനഗർ റോഡിൽ 9 മണിയോടെയാണ് റോഡിന് പുറകെ കിടക്കുന്ന പാമ്പിനെ കാറ് യാത്രികരായ യുവാക്കൾ കണ്ടത്.

ഉടൻതന്നെ ഇവർ സമീപവാസികളെ അറിയിക്കുകയും, നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമകരമായി പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനു ഏകദേശം 10 അടി നീളവും 25 കിലോക്കടുത്ത് തൂക്കവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ കോഴ്സിനെ വിവരം അറിയിച്ചെങ്കിലും പാമ്പിനെ സൂക്ഷിക്കുവാനുള്ള സ്ഥലമില്ലാത്തതിനാൽ ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒന്നരമണിക്കൂറിനു ശേഷം സ്ഥലത്തെത്തി സുരക്ഷിതമായി പാമ്പിനെ കൊണ്ടുപോയി. കേന്ദ്രമന്ത്രി വരുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടതിനാലാണ് വരാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Hot Topics

Related Articles