വിവിധ അപകടങ്ങളിൽ അഞ്ച് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ ജെ.പി.( 30) ബൈക്ക് യാത്രക്കാരൻ എബി ഫ്രാൻസിസ് (32) എന്നിവർക്ക് പരുക്കേറ്റു. തീക്കോയി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി അലൻ സെബാസ്റ്റ്യന് ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കൊല്ലപ്പള്ളി ഭാഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കടനാട് സ്വദേശി റോബിൻ ബേബിക്ക് ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles