മുൻ സിൻഡിക്കേറ്റ് ബാങ്ക് ചങ്ങനാശ്ശേരി ബ്രാഞ്ച് റിട്ടയേഡ് സീനിയർ മാനേജർപി എം സുഭാഷ് നിര്യാതനായി. കേരള സാംബവർ സൊസൈറ്റിയുടെ കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വന്ന അദ്ദേഹം സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ഉയർന്ന ഉറച്ച ശബ്ദമായിരുന്നു. എറണാകുളം ലെയ്ക്ക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
Advertisements
ഭൗതികശരീരം ഇന്ന് മാർച്ച് ഏഴ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഏറ്റുമാനൂരിലെ സ്വവസതിയിലേക്ക് കൊണ്ടുവരുന്നതാണ്. അന്ത്യകർമങ്ങൾ വൈകുന്നേരം അഞ്ച് മണിക്ക് ഏറ്റുമാനൂർ ഐടിഐക്ക് സമീപം ഉള്ള സ്വന്തം വസതിയായ ചിത്തിര പുതുപ്പറമ്പിൽ വീട്ടിൽ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ പ്രശസ്ത കവയിത്രി. മഹിളാമണി (മുൻ അധ്യാപിക മംഗളം സ്കൂൾ)
മക്കൾ : അഡ്വ. ചിത്ര എസ്, ശ്രീ. അശ്വിൻ എസ് ( ഐ ആർ എ എസ് സതേൺ റെയിൽവേ) , മരുമക്കൾ. : ഡോ. വിനൂജ.


