കോട്ടയം നിയോജക മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാർത്ഥിഡോ. സെലിൻ ഫിലിപ്പ്പത്രിക നൽകി

കോട്ടയം: ആം ആദ്മി പാർട്ടിയുടെ കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ. സെലിൻ ഫിലിപ്പ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

Advertisements

രാവിലെ ഈരയിൽ കടവിലെ പാർട്ടി ഓഫീസിൽ നിന്ന് വാദ്യമേളങ്ങളുടേയും നൂറോളം പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ വരണാധികാരിയായ തിരുനക്കരയിലെ താലൂക്കാഫീസിലെ പുഞ്ച സ്പെഷ്യൽ ഓഫീസർ ജയകുമാർ.കെ. പി. മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. സംസ്ഥാന സെക്രട്ടറി അലി സജാദ് , ജില്ലാ പ്രസിഡൻ്റ് ജോയി തോമസ് ആനിതോട്ടം, മണ്ഡലം സെക്രട്ടറി സിന്ധു രാഗേഷ് ഇലഷൻ കമ്മറ്റി ചെയർമാൻ കാപ്പിൽ തുളസീദാസ് തുടങ്ങിയവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.

Hot Topics

Related Articles