കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം നമ്പർ.2 ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  പിച്ചനാട്ടുകുളം, നൊച്ചു മൺ, പോൾ കാസ്റ്റിംഗ് , പോട്ടച്ചിറ, എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും കൊടിനാട്ടുകുന്ന്, മണികണ്ഠപുരം എന്നീ ട്രാൻസ് ഫോർമറുകളിൽ പൂർണമായും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ,വടവാതൂർ ജംഗ്ഷൻ, ശാലോം, അക്യുഫിറ്റ്, ജെ. കെ ഹോസ്പിറ്റൽ, ആസ്റ്റർ ഡെയ്ൽ, ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 3 വരെയും  മുണ്ടയ്ക്കൽ പടി , കല്ലൂർകൊട്ടാരം, പെരുമാനൂർ കുളം, ജാപ് നമ്പർ:2 ട്രാൻസ്ഫോമരുകളിൽ ഭാഗികമായും  വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചു കുന്ന് ,അമല, പെരുങ്കാവ്, ആൻസ് ബോർമ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5. 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂനന്താനം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്മൂട് ടവ്വർ, വടക്കേക്കര ടെമ്പിൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടകളം നമ്പർ -1 ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles