കോട്ടയം പരുത്തുംപാറയിൽ കാൽനടയാത്രക്കാരൻ കെ. എസ്. ഇ ബിയുടെ വാഹനം ഇടിച്ച് മരിച്ചു : മരിച്ചത് പരുത്തുംപാറ സ്വദേശി

കോട്ടയം: അർദ്ധരാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് കാൽനടയാത്രക്കാരനായ ഷാപ്പ് ജീവനക്കാരൻ മരിച്ചു. കോട്ടയം പരുത്തുംപാറയിലുണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരൻ മരിച്ചത്. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ പരുത്തുംപാറ ജംഗ്ഷനിലായിരുന്നു സംഭവം. ഷാപ്പ് ജീവനക്കാരനായ രാജപ്പൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. രാത്രിയിൽ പ്രദേശത്ത് മരം വീണതിനെ തുടർന്നുള്ള വൈദ്യുതി തടസ്സം പരിഹരിക്കാൻ പോയി മടങ്ങി വരികയായിരുന്നു പള്ളം വൈദ്യുതി സെക്ഷനിലെ കെഎസ്ഇബിയുടെ കരാർ വാഹനം. അപകടത്തെ തുടർന്ന് രാജപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles