ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം 2025 നടത്തി

കോട്ടയം : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം സി. എം. എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ്മോബും, തെരുവ് നാടകവും നടത്തി. കോട്ടയം നാഗമ്പടത്ത് നടന്ന ബോധവൽകരണ പരിപാടിയിൽ കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി ജെ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് സി എം എസ് കോളേജിൽ നടന്ന അവബോധന പരിപാടിയിൽ കോട്ടയം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ ആഷ മോഹനൻ, കേളേജ് പ്രിൻസിപ്പൽ അഞ്ചു ശോശാൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ ഓരോ വ്യക്തികളുടെയും പങ്ക് അറിയിക്കുന്നതായിരുന്നു കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം.

Advertisements

Hot Topics

Related Articles