കോട്ടയം മണിപ്പുഴ മലബാർ വില്ലേജ് റസ്റ്ററൻ്റ് ഉദ്ഘാടനം ഇന്ന് മെയ് 27 തിങ്കളാഴ്ച ; മന്ത്രി വി. എൻ വാസവൻ റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്യും

കോട്ടയം : കോട്ടയം മണിപ്പുഴ മലബാർ വില്ലേജ് റസ്റ്ററൻ്റ് ഉദ്ഘാടനം ഇന്ന് മെയ് 27 തിങ്കളാഴ്ച മന്ത്രി വി. എൻ വാസവൻ റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്യും വൈകിട്ട് നാലിന് എം സി റോഡിൽ മണിപ്പുഴയിൽ ചേരുന്ന യോഗത്തിലാണ് റസ്റ്ററൻ്റ് ഉദ്ഘാടനം നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ , കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , നഗരസഭ അംഗം അഡ്വ. ഷീജ അനിൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മലബാർ വില്ലേജ് ഗ്രൂപ്പിൻ്റെ ഒൻപതാമത് സംരംഭം ആണ് കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്നത്. നാടൻ വിഭവങ്ങൾക്ക് ഒപ്പം വിദേശി , അറബിക് വിഭവങ്ങളും ഇവിടെ സജ്ജമാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലബാർ വില്ലേജ് ഗ്രൂപ്പിൻ്റെ കോട്ടയത്തെ ഹോട്ടൽ ഇതിനോടകം തന്നെ ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്. ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതോടെ കോടിമതയെ ഒരു ഫുഡ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ കെ.എ ലത്തീഫ് , ഡയറക്ടർമാരായ റാണി ലത്തീഫ് , നിസാർ , ഹസീബ് , കോർപ്പറേറ്റ് ജനറൽ മാനേജർ ബിനീഷ് ജോസഫ് , എക്സിക്യുട്ടീവ് ഫെഷ് ബാബു മോൻ , റസ്റ്ററൻ്റ് മാനേജർ നിതിൻ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles