കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി : കരുതൽ തടങ്കലിൽ ആക്കിയത് കങ്ങഴ സ്വദേശിയെ

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചങ്ങനാശേരി കങ്ങഴ കൊറ്റംചിറ ഭാഗത്ത്  തകടിയേൽ വീട്ടിൽ ബിനു മകൻ അബിൻ  (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisements

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ മണിമല,കറുകച്ചാൽ കൂടാതെ  കണ്ണൂർ  എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, മോഷണം കവർച്ച,തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് വിൽപ്പന,   അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയാണ്. കറുകച്ചാൽ സ്റ്റേഷനിലെ വധശ്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനങ്ങളുടെ  ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്, തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles