കോട്ടയം കടുത്തുരുത്തിയിൽ വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാനെത്തി; കല്യാണത്തിന് ഭക്ഷണം തികഞ്ഞില്ല; ഫ്രീക്കന്മാരെ ചോദ്യം ചെയ്ത് നാട്ടുകാർ ; കല്യാണപ്പന്തലിൽ കൂട്ടയടി

കോട്ടയം: കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ തമ്മിലടി. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ യുവാക്കളുടെ സംഘം സദ്യ ഉണ്ടതോടെ സദ്യ തികയാതെ വന്നു. ഇതോടെയാണ് നാട്ടുകാരും യുവാക്കളുടെ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കടുത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കല്യാണപ്പന്തൽ കൂട്ടയടിയ്ക്ക് വേദിയായി മാറിയത്.

Advertisements

കല്യാണപ്പന്തലിലേയ്ക്ക് പ്രദേശത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളുടെ സംഘം സ്ഥിരമായി ഇവിടെ എത്തി സദ്യ കഴിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ വ്യാഴാഴ്ച നടന്ന വിവാഹത്തിലും യുവാക്കളുടെ സംഘം എത്തി ഭക്ഷണം കഴിച്ചു. എന്നാൽ, ഇവിടെ ഭക്ഷണം തികയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ക്ഷണിക്കാത്ത സംഘം ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയതായി കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാരും കഴിക്കാനെത്തിയ കുട്ടികളുടെ സംഘവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുടർന്നാണ്, ഇരു വിഭാഗങ്ങൾതമ്മിൽ അടിയുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തർക്കത്തിനിടെ ബന്ധുക്കളിൽ ഒരാളുടെ മൂക്കിന് ഇടികിട്ടി ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു. ഗുതുരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി. സംഘർഷം അതിരൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തും മുൻപ് ഓഡിറ്റോറിയത്തിന്റെ ഗേറ്റും പൂട്ടി. തുടർന്ന്, പൊലീസ് എത്തിയാണ് വിവാഹത്തിന് എത്തിയവരെ ഓഡിറ്റോറിയത്തിലേയ്ക്കു മാറ്റിയത്. ഇതിനിടെ ഓഡിറ്റോറിയത്തിന് പുറത്തും യുവാക്കളുടെ സംഘം ഏറ്റുമുട്ടി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവാഹത്തിന് എത്തുന്ന വേദിയിൽ യുവാക്കളുടെ സംഘം എത്തി സദ്യ കഴിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണം കഴിച്ചു മടങ്ങുന്നവരെ ബന്ധുക്കൾ നിരീക്ഷിക്കാൻ തുടങ്ങിയത്. തുടർന്നാണ് സംഘർഷം ഉണ്ടായത്.

Hot Topics

Related Articles