വാഗമൺ റോഡ് ബിഎം&ബിസി റീടാറിങ് അവസാന ഘട്ടത്തിലേക്ക്:

ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പിൻവലിക്കും.

  പാലാ : ഈരാറ്റുപേട്ട വാഗമൺ റോഡ് ബിഎം&ബിസി നിലവാരത്തിൽ റീടാറിംഗ് നടത്തിവരുന്നതിന്റെ  ഭാഗമായുള്ള ടാറിങ് പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്.  ഇന്ന് തീക്കോയി  മുതൽ വഴിക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിൽ ഒന്നാംഘട്ട ബി എം ടാറിങ്ങും, അതിനുമുകളിലൂടെയുള്ള ബിസി ടാറിങ്ങും പൂർത്തീകരിക്കപ്പെടുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനി ടാറിങ് പ്രവർത്തികളിൽ  അവശേഷിക്കുന്നത് ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള  ബിഎം ടാറിങ്ങിന്റെ പോരായ്മകൾ പരിഹരിക്കലും,  ബിസി ടാറിങ്ങും മാത്രമാണ്.  അതുപോലെതന്നെ ഇന്നുകൊണ്ട് ടാറിങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന   ഗതാഗത നിയന്ത്രണം പിൻവലിക്കുന്നതാണ്. ഇനിയുള്ള ടാറിങ് തീക്കോയി മുതൽ ഈരാറ്റുപേട്ട വരെ ഒരേസമയം റോഡിന്റെ ഒന്ന് പകുതി ഭാഗം മാത്രം ബിസി ടാറിങ് നടത്തുകയും, അതേസമയം മറുപകുതിയിലൂടെ വാഹനങ്ങൾ ഇരുഭാഗത്തേയ്ക്കും കടന്നുപോകുന്നതിന് അനുവദിക്കുകയും ചെയ്യും. 

ഒരാഴ്ചകൊണ്ട് ഈ പ്രവർത്തിയും പൂർണമായും തീർക്കും. തുടർന്ന് സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ ക്ലിയർ ചെയ്യൽ,  കലുങ്കുകൾ അറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കൽ,  റോഡ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കൽ എന്നീ അനുബന്ധ ജോലികളും തീർത്ത്  ഏപ്രിൽ മാസത്തിൽ  റോഡ്  പൂർണ്ണമായും ഗതാഗത സജ്ജമാക്കും.

Hot Topics

Related Articles