കോട്ടയം കൊല്ലാട് നാൽക്കവലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു : ബൈക്കിൽ നിന്ന് തെറിച്ചു പോസ്റ്റിൽ തലയിടിച്ച യുവാവിന് പരിക്ക് 

കോട്ടയം : കൊല്ലാട് നാൽക്കവലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കുട്ടിയിടിച്ച ശേഷം യുവാവ്  ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ കൊല്ലാട് സ്വദേശി ഭാഗ്യനാഥിന് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ കൊല്ലാട് നാൽക്കവലയ്ക്ക് സമീപം ആയിരുന്നു അപകടം. നാൽക്കവല – കടുവാക്കുളം റോഡിൽ കടുവാക്കുളം ഭാഗത്ത് നിന്ന് വന്ന ബൈക്ക് , എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ പോസ്റ്റിൽ ഇടിച്ചാണ് യുവാവിന് പരിക്കേറ്റത്. ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles