കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം യാത്രക്കാരന്റെ കയ്യിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ; ഗുരുതര പരിക്കേറ്റ യാത്രക്കാരൻ ജില്ലാ ജനറൽ ആശുപത്രിയിൽ 

കോട്ടയം : നഗര മധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ബസ് യാത്രക്കാരന്റെ കയ്യിലൂടെ കയറിയിറങ്ങി. അപകടത്തിൽ പരിക്കേറ്റ ആളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ , കോട്ടയം തിരുനക്കര മൈതാനത്തിന് സമീപമായിരുന്നു അപകടം. കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മലക്കാട് ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ കോട്ടയം ട്രാഫിക് പോലീസ് സംഘം സ്ഥലത്ത് എത്തി. 

Hot Topics

Related Articles