കോട്ടയം : സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 31 ഓളം മോഷണ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശിയെ സംക്രാന്തിയിൽ ഓട്ടോറിക്ഷ മോഷണക്കേസിൽ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് തട്ടാമല കുഴിവിള വീട്ടിൽ റിയാദ് എഫിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സംക്രാന്തി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി. തുടർന്ന് , ഗാന്ധിനഗർ എച്ച് എച്ച് ഒ ഇൻസ്പെക്ടർ ടി ശ്രീജിത്തിൻ്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്താട്ടുകുളം ഭാഗത്ത് വച്ച് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി ഇലഞ്ഞി ഭാഗത്ത് ഒളിപ്പിച്ചിരുന്ന വാഹനം വീണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതി റിയാദ്
വിവിധ പോലീസ് സ്റ്റേഷനുകളിലായി 31 ഓളം വിവിധ മോഷണ കേസുകളിലും പിടിച്ചുപറി കേസുകളിലും കഠിന ദേഹോപദ്രവ കേസുകളിലും പ്രതിയായാണന്നും ഇയാളുടെ പേരിൽ കോടതികളിൽ നിന്നും വാറണ്ടുത്തരവുകൾ നിലവിലുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.


