കോട്ടയം : കുമാരനല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ മാതൃക പ്രീ പ്രൈമറി വർണ്ണ കൂടാരംമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി ആർദ്രയെ മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ ആദരിച്ചു
വർണ്ണ കൂടാരം ശില്പികളെ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശങ്കരൻ ആദരിച്ചു.







ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ മോൾ,കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി ജി മോഹൻദാസ്കൗൺസിലർമാരായ ഷൈനി തോമസ്, എം റ്റിമോഹനൻ , സിന്ധുജയകുമാർ,
എം എ ഷാജി,രതീഷ് ജെ ബാബു,സരിത രാജേഷ്,വിഷ്ണുരാജ്,
ആശ എസ്,അജി കെ സെബാസ്റ്റ്യൻ , സുനു,ദേവദത്തൻ എം എൻ ,എന്നിവർ ആശംസകൾ നേർന്നു .സ്കൂൾ പ്രഥമ അധ്യാപിക രജനി വി കെ സ്വാഗതവും
റെജി ജോസഫ് നന്ദി രേഖപ്പെടുത്തി.

