പരിക്കേറ്റവരും,അംഗപരിമിതരും ദുരിതത്തിൽ എക്സ് റേ റൂമിന് മുന്നിൽ ഇരിപ്പിടമില്ലാതെ വലഞ്ഞ് രോഗികൾ

ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ എക്സ്റേ റൂമിന് മുന്നിൽ ഇരുപ്പിടം പോലുമില്ലാതെ രോഗികൾ ദുരിതത്തിൽ, പരിക്കേറ്റവരും , അംഗപരിമിതരും ഇത് മൂലം ഏറെ കഷ്‌ടപ്പെടുകയാണ്.

Advertisements

എക്സ് റേ റൂമിന് മുന്നിൽ പലപ്പോഴും വലിയ തിരക്കാണ് പരിക്കേറ്റവരെയും, പ്രായമായ സ്‌ത്രീകൾ ഉൾപ്പെടെ ഉള്ള രോഗികളും , കൂടെ വരുന്നവരുമടക്കം ഏറെ പ്രയാസത്തിലാണ് ഇവിടെ നിൽക്കേണ്ടി വരുന്നത് ജീവനക്കാരോട് കാര്യം പറഞ്ഞിട്ടും അവർ വേണ്ടത്ര പരിഗണന നൽകുന്നില്ലന്നാണ് പരാതി ഉയരുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണിക്കൂറുകളോളം എക്സ്റേ റൂമിന് മുന്നിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇരിപ്പിടം സജ്ജീകരിക്കണമെന്ന് എം എസ് എഫ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് സഹീദ് മാനത്തുകാടൻ ആവശ്യപ്പെട്ടു വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും പ്രശ്‌ന പരിഹാരമുണ്ടായില്ലങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും സഹീദ് മാനത്തുകാടൻ പറഞ്ഞു.

Hot Topics

Related Articles