യു എൻ  മുങ്ങിമരണം തടയൽ ദിന ബോധവൽക്കരണം : ജെ ആർ എസ് അക്കാദമി ബോധവത്കരണം നടത്തി 

കോട്ടയം : 2021 ഏപ്രിലിലെ യുഎൻ ജനറൽ അസംബ്ലി പ്രമേയം പ്രഖ്യാപിച്ച ലോക മുങ്ങിമരണം തടയൽ ദിനമായ ജൂലൈ 25 ന് മുങ്ങി മരണത്തിനു നീന്തൽ പരിശീലനം എന്ന പരിഹാരം മാത്രമേയുള്ളൂ… എന്ന വിഷയത്തിൽ ജെ ആർ എസ് അക്കാദമി പരിശീലനം നടത്തി.  കോട്ടയം സി എൻ ഐ എ ൽ പി സ്കൂളിലും എം ഡി എൽ പി സ്കൂളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.  സീനിയർ അസിസ്റ്റന്റ്  സംഗീതാ സാം സ്വാഗതം ആശംസിച്ചു. കേരളാ സ്റ്റേറ്റ് റെസ്ക്യൂ ടീം ലീഡർ ജെ ആർ എസ് അക്കാദമി ഗ്രാൻഡ് മാസ്റ്ററുമായ അബ്ദുൽ കലാം ആസാദ്‌ നേതൃത്വം നൽകി. റെസ്ക്യൂ ടീം അംഗങ്ങളായ പി എ ഡേവിസ്, അഫ്താബ് അഹ്‌മദ്‌, ജെറോം ജെ ആംബ്രോസ് തുടങ്ങിയവർ പ്രായോഗിക പരിശീലന ക്ലാസ്സ്‌ നൽകി. എം ഡി എൽ പി സ്കൂളിൾ ഹെഡ്മിസ്ട്രസ് ഷീല ഉമ്മൻ,  റിംസൺ മാത്യു, ജാസ്മി സിയാദ്, തസ്‌നി നവാസ്,നല്ലപാഠം കോർഡിനേറ്റർ ശ്രീമതി പാത്തുമ്മബീവി, സുജ പി ജോൺ, ഷീജ എസ് എന്നിവർ ആശംസകളും , എസ് ആർ ജി കൺവീനർ റിനി ദാസ്‌ എല്ലാവർക്കും നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles